2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തുവന്ന ഫാന്റസി ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നുവെന്നും ഇത്തവണ ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് എന്നാണ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ലാകും അത്ഭുതദ്വീപിന്റെ ചിത്രീകരണം തുടങ്ങുകയെന്നും വിനയന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അതേസമയം 18 വര്‍ഷം മുന്നേ അത്ഭുതദ്വീപ് തീയേറ്ററില്‍ കണ്ടപ്പോള്‍ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല എന്നാണ് അഭിലാഷ് പിള്ള ചിത്രത്തെ കുറിച്ചുള്ള പോസ്റ്റില്‍ പറയുന്നത്.
നേരത്തേ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കാമെന്നും ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും വിനയന്‍ വ്യക്തമാക്കിയിരുന്നു.
പത്തൊന്‍പപതാം നൂറ്റാണ്ടാണ് വിനയന്‍ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തുവന്ന ചിത്രം. സിജു വില്‍സണ്‍ ആയിരുന്നു ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്തത്.