ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സെഷനിലാണ് രാഹുലിന്റെ പരാമര്‍ശം.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളെയാണ് മല്യ കണ്ടിരുന്നതെന്ന് പറഞ്ഞ രാഹുല്‍ എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ALSO READ: ലാബുകളില്‍ നിര്‍മ്മിക്കുന്ന “അഹിംസാ ഇറച്ചി” ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് മനേകാ ഗാന്ധി
മല്യയടക്കമുള്ള വിവാദ വ്യവസായികള്‍ക്ക് രാജ്യം വിടാന്‍ വഴിയൊരുക്കിയത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. വായ്പയെടുത്ത് മുങ്ങിയ മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി പുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീരവ് മോദിയുമായും മെഹുല്‍ ചോക്‌സിയുമായും നരേന്ദ്രമോദിയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 9000 കോടിയുടെ വായ്പ തിരിച്ചടക്കാതെയാണ് വിജയ് മല്യ രാജ്യം വിട്ടത്.
WATCH THIS VIDEO: