വമ്പന്‍ ഹൈപ്പിലെത്തിയ വിജയ് ദേവരകൊണ്ട ചിത്രം ലൈഗര്‍ ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയതാണ് ഈ ആഴ്ച ഇന്ത്യന്‍ സിനിമ ലോകത്തെ ചര്‍ച്ചാവിഷയം. പുരി ജഗനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ബോളിവുഡ് താരം അനന്യ പാണ്ഡേയാണ് നായികയായത്.
റിലീസ് ചെയ്ത് രണ്ടാം ദിനത്തിലും നിരാശപ്പെടുത്തുന്ന കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 16 കോടിയാണ് ലൈഗര്‍ വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്നും നേടിയത്. ആദ്യദിനത്തില്‍ 33 കോടിയായിരുന്നു ലൈഗറിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇന്ത്യയില്‍ നിന്നും 19 കോടിയാണ് ആദ്യദിനത്തില്‍ ലൈഗര്‍ നേടിയത്.
വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ചിത്രം നിരാശപ്പെടുത്തി എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. വിജയ് ദേവരകൊണ്ടയുടെ പ്രകടനം മാത്രമാണ് ആശ്വാസമായത് എന്നും അദ്ദേഹത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ഇങ്ങനെയായിരുന്നില്ല വരേണ്ടിയിരുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
സംവിധായകന്‍ കരണ്‍ ജോഹര്‍ വിതരണ പങ്കാളി ആയതിനെ തുടര്‍ന്ന് ലൈഗറിനെതിരെ ബോയ്‌കോട്ട് ക്യാമ്പെയ്‌നും നടന്നിരുന്നു. പല നഗരങ്ങളിലായി നടന്ന വമ്പന്‍ പ്രൊമോഷന് ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
അതേസമയം, ചിത്രത്തിന് ലഭിക്കുന്ന മോശം അഭിപ്രായങ്ങള്‍ക്ക് കാരണം വിജയ് ദേവരകൊണ്ടയുടെ മോശം പെരുമാറ്റമാണെന്ന് ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ മനോജ് ദേശായി കുറ്റപ്പെടുത്തിയിരുന്നു. ലൈഗറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ വിജയ് മേശമേല്‍ കാല്‍ കയറ്റിവെച്ചതിനെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
രമ്യ കൃഷ്ണ, റോണിത് റോയ്, മാര്‍ക്കണ്ഡ് ദേശ്പാണ്ഡേ, അലി, ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: vijay devarakonda movie Liger earned 16 crores from India on Friday