national news
'അന്ന് ഞങ്ങള്‍ കേരളത്തിനൊപ്പം നിന്നു, ഇന്ന് ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്കൂ'; പ്രളയത്തില്‍ മുങ്ങിയ തെലങ്കാനയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് വിജയ് ദേവരകൊണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 20, 12:30 pm
Tuesday, 20th October 2020, 6:00 pm

ഹൈദരാബാദ്: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന തെലങ്കാനയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആര്‍മിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.

തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു.

‘ഈ വര്‍ഷം എല്ലാംകൊണ്ടും എല്ലാവര്‍ക്കും ദുരിതമായിരിക്കും. ഭേദപ്പെട്ട നിലയില്‍ നില്‍ക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ പറ്റുന്ന പോലെ സഹായിക്കാന്‍ മനസുകാണിക്കണം. ഒരിക്കല്‍ കൂടി നമ്മളില്‍പ്പെട്ടവരെ നമുക്ക് സഹായിക്കാം. സി.എം.ആര്‍.എഫിലേക്ക് ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു,’ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ദുരിതപ്പെയ്ത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഹൈദരാബാദിനെ സഹായിക്കാന്‍ നടന്‍ മഹേഷ്ബാബു, നാഗാര്‍ജുന അക്കിനേനി അടക്കമുള്ള ആളുകള്‍ രംഗത്തെത്തി. മഹേഷ് ബാബു ഒരു കോടിയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

2018ല്‍ കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Devarakonda appeals help for Hyderabad flood