തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുരുഷോത്തമന്‍, ഡി.സി.സി അംഗം അനില്‍ കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.
കേസിലെ മൂന്നാം പ്രതി ഉണ്ണി കൊലപാതകത്തിന് ശേഷം ഇവരെ ഫോണില്‍ വിളിച്ചിരുന്നു. സംഘര്‍ഷമുണ്ടായതായി ഉണ്ണി പറഞ്ഞുവെന്നാണ് മൊഴി.
തിരുവോണ നാളിലായിരുന്നു വെഞ്ഞാറമൂട് തേമ്പാമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജും മുഹമ്മദ് ഹഖും കൊല്ലപ്പെട്ടത്. ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ അന്വേഷണം തുടരുകയാണ്.
ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.