Entertainment news
കാത്തിരുന്ന വാരിസിലെ 'ജിമിക്കി പൊണ്ണ്' പാട്ട് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 29, 12:32 pm
Sunday, 29th January 2023, 6:02 pm

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു വിജയ് നായകനായ വാരിസ്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ചിത്രത്തിലെ ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

വിജയ്-രശ്മിക കോമ്പോയില്‍ പുറത്തുവന്ന പുതിയ പാട്ടില്‍ വിജയ് യുടെ ചടുലമായ നൃത്തച്ചുവടുകള്‍ തന്നെയാണ് ഹൈലൈറ്റ്. രശ്മികയെയും കടത്തിവെട്ടുന്ന ക്യൂട്ട്‌നസാണ് പാട്ടില്‍ വിജയ്ക്കുള്ളത്.

വിവേകിന്റെ ലിറിക്‌സില്‍ അനിരുദ്ധും ജോനിത ഗാന്ധിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തമന്‍. എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. റിലീസിന് മുമ്പും ഈ പാട്ടിന്റെതായി പുറത്തുവന്ന ഭാഗങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ആപ്പ് ഡിസൈനറായാണ് വിജയ് അഭിനയിച്ചത്. വിജയ് എന്ന് തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും. തമന്‍. എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിച്ചത്. വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

ഗില്ലി, പോക്കിരി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ജയസുധ, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

content highlight: varisu movie jimikki ponnu song released