ആര്‍. പ്രേമദാസ് സ്റ്റേഡിയത്തില്‍ സിംബാബ്വെയെ എട്ട് വിക്കറ്റിന് തകര്‍ത്ത് മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ജനുവരി 11ന് നടന്ന അവസാന മത്സരത്തില്‍ മഴമൂലം കളി ചുരുക്കിയപ്പോള്‍ സിംബാബ്‌വെ നേടിയ 96 റണ്‍സിന്റെ വിജയലക്ഷ്യം 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 2-0 എന്ന നിലയിലാണ് ശ്രീലങ്ക പരമ്പര വിജയിച്ച് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.
വനിന്ദു ഹസരംഗയുടെ മികച്ച പ്രകടനത്തിലാണ് ശ്രീലങ്ക ഈ മിന്നും വിജയം സ്വന്തമാക്കിയത്. ഏഴ് തകര്‍പ്പന്‍ വിക്കറ്റുകള്‍ നേടിയാണ് ഹസരംഗ എതിരാളികളെ കത്തിച്ചു ചാമ്പലാക്കിയത്. ടോപ് ഓര്‍ഡറിലെ ആദ്യ നാല് പേരെ അടക്കം മൂന്ന് ഡക്ക് വിക്കറ്റുകളാണ് തന്റെ സ്പിന്‍ മാന്ത്രികം കൊണ്ട് ഹസരംഗ സ്വന്തമാക്കിയത്.
വെറും 5.5 ഓവറില്‍ ഒരു മെയ്ഡണ്‍ അടക്കം 19 റണ്‍സ് വിട്ട്‌കൊടുത്താണ് ഹസരംഗ ഏഴ് വിക്കറ്റ് സ്വന്തമാക്കിയത്. 3.26 എന്ന മികച്ച ഇക്കണോമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. ഇതോടെ താരം തന്റെ നാലാമത് ഫൈഫറും സ്വന്തമാക്കിയിരിക്കുകയാണ്.
2023 ഐ.സി.സി ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയും ഗംഭീരമായ ഒരു സെവന്‍ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങി 5.79 എന്ന ഇക്കണോമിയിലാണ് ഷമി വിക്കറ്റുകള്‍ നേടിയത്.തന്റെ നാലാമത് ഫൈഫറാണ് താരം മത്സരത്തില്‍ താരം നേടിയത്. എന്നാല്‍ ഒരു ഒ.ഡി.ഐ മത്സരത്തില്‍ ഇരുവരുടേയും പ്രകടനം കണക്കിലെടുത്താല്‍ സെവന്‍ വിക്കറ്റ് നേടുന്നതില്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കം വനിന്ദു ഹസരംഗക്ക് തന്നെയാണ്. ഈ പട്ടികയില്‍ ഹസരംഗ അഞ്ചാം സ്ഥാനത്തും ഷമി 15ാം സ്താനത്തുമാണ്.
ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, രാജ്യം, വിട്ടുകൊടുത്ത റണ്‍സ്, വിക്കറ്റ്, ഇക്കണോമി എന്ന ക്രമത്തില്‍