Daily News
വടക്കാഞ്ചേരി കൂട്ടബലാത്സംഗം: രണ്ടാഴ്ച മുമ്പ് കെ. രാധാകൃഷ്ണനോട് പരാതിപ്പെട്ടിരുന്നെന്ന് യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 06, 06:36 am
Sunday, 6th November 2016, 12:06 pm

radhakrishnan


മുഖ്യമന്ത്രിയെ കണ്ട് പരാതി പറയണമോ എന്നു ചോദിച്ചപ്പോള്‍ വേണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞെന്നും യുവതി പറഞ്ഞു.


തൃശൂര്‍: കൂട്ടബലാത്സംഗം സംബന്ധിച്ച് രണ്ടാഴ്ച മുമ്പു നത്‌നെ തൃശൂര് ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നെന്ന് യുവതി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.

തൃശൂരിലെ പാര്‍ട്ടി ഓഫീസില്‍ ചെന്ന് രാധാകൃഷ്ണനെ കണ്ട് പരാതി നല്‍കിയിരുന്നു. തനിക്കു നാട്ടില്‍ വരാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. താനിനി എന്താണ് ചെയ്യേണ്ടതെന്ന് രാധാകൃഷ്ണനോടു ചോദിച്ചിരുന്നു.

മുഖ്യമന്ത്രിയെ കണ്ട് പരാതി പറയണമോ എന്നു ചോദിച്ചപ്പോള്‍ വേണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞെന്നും യുവതി പറഞ്ഞു.

പീഡനത്തിന് ഇരയായ യുവതിയുടെ പേര് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണന്റെ നടപടി വിവാദമായിരുന്നു. പീഡനക്കേസിലെ ജയന്തനെതിരായ പാര്‍ട്ടി നടപടി വിശദീകരിക്കുമ്പോഴായിരുന്നു കെ. രാധാകൃഷ്ണന്‍ ഇരയുടെ പേരു വെളിപ്പെടുത്തിയത്.