Entertainment
ഒടുവില്‍ വാത്തി കമിംഗിന് ചുവടുവെച്ച് മോഹന്‍ലാലും; റീമേക്ക് വീഡിയോയിലെ ചുവടുകളെല്ലാം കിടുക്കിയെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 21, 04:33 pm
Wednesday, 21st April 2021, 10:03 pm

വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അടുത്ത കാലത്തായി ഏറ്റവം ട്രെന്റിങ്ങായ പാട്ടുകളിലൊന്നാണ്. അനിരുദ്ധിന്റെ സംഗീതവും വിജയ്‌യുടെ ചുവടുകളും രാജ്യം മുഴുവന്‍ തരംഗം സൃഷ്ടിച്ചിരുന്നു.

പാട്ടിന് ചുവടുവെച്ചും വീഡിയോകള്‍ ചെയ്തും സിനിമാതാരങ്ങളടക്കമുള്ളവര്‍ വന്നിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫേസ്ബുക്ക് ഷോര്‍ട്ട് വീഡിയോയിലുമെല്ലാം ഏറ്റവും കൂടുതല്‍ പേര്‍ വീഡിയോ ചെയ്ത പാട്ടുകളിലൊന്ന് കൂടിയായിരുന്നു വാത്തി കമിംഗ്.

ഇപ്പോള്‍ വാത്തി കമിംഗ് പാട്ടിന് മോഹന്‍ലാലും ചുവടുവെച്ചിരിക്കുകയാണ്. താരം നേരിട്ടല്ല, നരസിംഹം എന്ന ചിത്രത്തിലെ താങ്കണക്ക തില്ലം തില്ലം എന്ന പാട്ടിലെ സീനുകളില്‍ വാത്തി കമിംഗ് മിക്‌സ് ചെയ്ത വീഡിയോയിലാണ് ‘മോഹന്‍ലാലിന്റെ ചുവടുകള്‍’.

ജിസ് റിമിക്‌സ് എന്ന യൂട്യൂബ് ചാനലാണ്  റീമേക്ക് വീഡിയോ ചെയ്തിരിക്കുന്നത്. വാത്തി കമിംഗിന് ഇതുവരെ വന്നതില്‍ ഏറ്റവും നല്ല റീമേക്ക് വീഡിയോയാണ് ഇതെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. നരസിംഹം സിനിമയിലെ പാട്ടിലെ ഓരോ സീനും അത്രയും പെര്‍ഫെക്ടായാണ് വാത്തി കമിംഗുമായി ചേര്‍ത്തുവെച്ചിരിക്കുന്നതെന്നും അതിഗംഭീര എഡിറ്റിങ്ങാണ് നടത്തിയിരിക്കുന്നതും ചില കമന്റുകളില്‍ പറയുന്നു.

വാത്തി കമിംഗിന്റെ സിഗ്നേച്ചര്‍ സ്റ്റെപ്പ് പോലും ഈ സീനുകളില്‍ നിന്ന് എങ്ങനെ കണ്ടെത്തിയെന്നാണ് മറ്റു ചിലരുടെ സംശയം. മാര്‍ച്ചില്‍ ഇറങ്ങിയ വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Vaathi Coming remix video with Mohnalal’s old song goes  viral