Advertisement
Kerala News
സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും മന്ത്രി എം.എം മണി തെളിയിച്ചു; ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ച മന്ത്രിയെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 05, 04:09 pm
Friday, 5th October 2018, 9:39 pm

കോഴിക്കോട്: ന്യൂനമര്‍ധ മുന്നറിയിപ്പുണ്ടായപ്പോള്‍ തന്നെ ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ച മന്ത്രി എം.എം മണിയെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. മഴവരുന്നു എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉള്‍ക്കൊണ്ട് ഡാമുകള്‍ തുറന്ന മന്ത്രിയെ ട്രോളിയാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ബല്‍റാം പറയുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ജാവേദ് പര്‍വേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് മന്ത്രിയെ ബല്‍റാം ട്രോളിയിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ശരിയാണ്. മഴ വരുന്നു എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉള്‍ക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനില്‍ക്കാതെ, എല്ലാ ഷട്ടറും ഒറ്റയടിക്ക് തുറക്കാനായി അര്‍ദ്ധരാത്രി വരെ കാത്തുനില്‍ക്കാതെ, നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.