കിളിരൂര്‍ കേസ് വി.എസ് അട്ടിമറിച്ചു: ശാരിയുടെ പിതാവ്
Kerala
കിളിരൂര്‍ കേസ് വി.എസ് അട്ടിമറിച്ചു: ശാരിയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2013, 10:17 am

കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കിളിരൂര്‍ കേസ് അട്ടിമറിച്ചതായി ശാരിയുടെ പിതാവ് സുരേന്ദ്രന്‍. സൂര്യനെല്ലി കേസില്‍ കാണിച്ച താല്‍പര്യം വി എസ് കിളിരൂര്‍ കേസില്‍ കാണിച്ചില്ല. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊും അദ്ദേഹം പാലിച്ചില്ലെന്നും ശാരിയുടെ പിതാവ് ആരോപിച്ചു.[]

24 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടിക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ല. കേസിലെ വി.ഐ.പികളുടെ പേര് വെൡപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല.

നിലവിലെ സി.ബി.ഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് ഏതെങ്കിലും ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥനോ അതല്ലെങ്കില്‍ കേരള പൊലീസോ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ശാരിയുടെ മരണത്തിനിടയാക്കിയ സംഭവം സി.ബി.ഐ അന്വേഷിക്കുന്നില്ലെും പീഡനക്കേസ് മാത്രമാണ് സി.ബി.ഐ അന്വേഷിക്കുന്നതെന്നും ഉന്നതരെ രക്ഷിക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ കോട്ടയത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ശാരിയുടെ മാതാപിതാക്കള്‍. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മരണം വരെ സമരമിരിക്കുമെും സുരേന്ദ്രന്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാതിരുതിനാല്‍ സുരേന്ദ്രന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. മന്ത്രിയെ കാണാന്‍ ഉടന്‍ തിരുവനന്തപുരത്ത് പോകുമെന്നും അദ്ദേഹം പറഞ്ഞു.