ഡബ്ലു.സി.സി കാലത്തിന്റെ ആവശ്യമാണെന്ന് തിരക്കഥാകൃത്ത് സഞ്ജയ്. ഡബ്ലു.സി.സിയെ വളരെ പ്രതീക്ഷയോടെയാണു കാണുന്നതെന്നും ഈ സംഘടനയെ പലരും ശത്രുപക്ഷത്തു നിന്നു കാണുന്നതായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉയരെയുടെ തിരക്കഥാകൃത്ത് സഞ്ജയും സംവിധായകന്‍ മനു അശോകനും നിലപാട് വ്യക്തമാക്കിയത്.
ഉയരെ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ പലരും വിളിച്ച് ഈ ധൈര്യം എങ്ങനെയുണ്ടായെന്നു ചോദിച്ചെന്ന് മനു പറഞ്ഞു. ഈ സിനിമ ചെയ്യാനുള്ള ധൈര്യം നിലപാടാണെന്നും രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ക്കു പറയാനുള്ളതാണ് ഈ സിനിമയില്‍ക്കൂടി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ഇനിയും ഇങ്ങനെയൊക്കെത്തന്നെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ ആവശ്യമായിരുന്നു ഉയരെയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയം പറയേണ്ടതെന്ന് സഞ്ജയ് പറഞ്ഞു. എന്താണ് സമൂഹത്തില്‍ കാണാന്‍ സാധിക്കുന്നത്, അതിന്റെ റിയാലിറ്റിയാണ് ഉയരെയില്‍ ഉള്ളതെന്ന് മനു അഭിപ്രായപ്പെട്ടു. ഇതൊരു മനുഷ്യപക്ഷ സിനിമയാണെന്നും അദ്ദേഗം പറഞ്ഞു.