ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഖുഷിനഗറില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പെരുന്നാള്‍ നിസ്‌കാരം നടത്തിയതിന് 11 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഖുഷിനഗറില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പെരുന്നാള്‍ നിസ്‌കാരം നടത്തിയതിന് 11 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ 17ന് തുരാഖ ഗ്രാമത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ മുസ്‌ലിങ്ങള്‍ക്ക് ഈദ് നിസ്‌കാരം നടത്താന്‍ അനുമതി നല്‍കിയതിന് ഗ്രാമത്തലവന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
സ്ഥലത്ത് നിസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ എല്ലാ ഉപയോഗങ്ങളും നേരത്തെ നിരോധിച്ചതാണെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു.
ഒരു കൂട്ടം ആളുകള്‍ ഭൂമിയില്‍ പള്ളി നിര്‍മിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒരു വിഭാഗം ഹിന്ദുക്കള്‍ സ്ഥലത്ത് വിവാഹ ഓഡിറ്റോറിയം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തങ്ങള്‍ അറിയാതെ ഒരു കൂട്ടം ആളുകള്‍ ഈദിന് ഭൂമിയില്‍ പ്രാര്‍ത്ഥന നടത്തിയെന്ന് ഗ്രാമത്തലവന്റെ മകന്‍ പറഞ്ഞു. പിന്നീട് ഇവര്‍ നിസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അവരെ തടയാത്തതിന് തന്റെ പിതാവിനെയും അറസ്റ്റ് ചെയ്‌തെന്ന് മകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന് അവകാശപ്പെട്ടാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
Content Hight: Uttar Pradesh: 11 arrested after Muslims offer Eid namaz on government land in Kushinagar