റിയാദ് :ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലുള്ള കാച്ചിനിക്കാട് സ്വദേശിയായ പറവലങ്ങാട്ടു മീത്തേല്‍ ഉസ്മാന് സഹായ ഹസ്തവുമായി ജീവ കാരുണ്യ സംഘടനയായ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ രംഗത്ത്. ഒന്നര മാസക്കാലം കൊണ്ട് ഒരു ലക്ഷത്തി നാല്‍പത്തി ഒന്നായിരം രൂപ സമാഹരിച്ച് ജനാദ്രിയയില്‍ വച്ച് നടന്ന പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ പതിനഞ്ചാമത് മാസാന്തര യോഗത്തില്‍ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സെക്രട്ടറി റഹിം പാലത്ത് ഉസ്മാന്റെ ബന്ധു സൈതലവി മങ്കടക്ക് കൈമാറി.
ചെയര്‍മാന്‍ അസ്ലം പാലത്ത് ,വൈസ് ചെയര്‍മാന്‍ നാസര്‍ മുക്കം,ബോര്‍ഡ് മെമ്പര്‍ സാഫിര്‍ ദാരിമി,രക്ഷാധികാരി സലീം വാലില്ലാപുഴ, പ്രസിഡന്റ് രാജേഷ് പറയംകുളം, കോഡിനേറ്റര്‍ ഹനീഫ കാസര്‍ഗോഡ്,ജീവ കാരുണ്യ കണ്‍വീനര്‍ ഷെരീക്ക് തൈക്കണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ