വാഷിംഗ്ടണ്‍: കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണവുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ഉത്തരകൊറിയയുടെ രംഗപ്രവേശത്തിനായി കാത്തിരിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍-ജെ-ഇന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന ആണവ നിരായൂധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും ഉത്തരകൊറിയയുടെ നയതന്ത്രചര്‍ച്ചകളിലേക്കുള്ള രംഗപ്രവേശം ചര്‍ച്ചയായിരുന്നു.
കൂടിക്കാഴ്ചയ്ക്കുള്ള ശരിയായ സന്ദര്‍ഭത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം-ജോങ്-ഉന്നുമായി ചര്‍ച്ച നടത്തുമെന്നും മൂന്‍-ജെ-ഇന്‍ പറഞ്ഞിരുന്നു.
‘കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണമായി ആണവ നിരായൂധികരിക്കാനുള്ള ഏറ്റവും നല്ലവഴി ഉത്തരകൊറിയയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുക ഒന്നുമാത്രമാണ്’, ബ്ലിങ്കണ്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയതു മുതല്‍ ഉത്തരകൊറിയയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും ഈ ക്ഷണങ്ങളെല്ലാം നിരസിക്കുന്ന നിലപാടായിരുന്നു ഉത്തരകൊറിയ സ്വീകരിച്ചത്.
അതേസമയം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മൂന്ന് തവണ നയതന്ത്ര ചര്‍ച്ചകളിലേര്‍പ്പെടാന്‍ കിം-ജോങ് ഉന്‍ തയ്യാറായതും ഏറെ ചര്‍ച്ചയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക