ഡിസംബർ ഏഴിന് സ്കൂൾ വരാന്തയിൽ റീസ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ ആക്രോശിക്കുന്നത് കണ്ടതായി മറ്റൊരു അധ്യാപികയും റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെ റീസ് അസഭ്യം പറയുകയും തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് നിരവധി അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും കേട്ടതായി പൊലീസ് അറിയിച്ചു.
ക്ലാസിലെ ഇസ്രഈൽ പതാകയെ കുറിച്ച് തനിക്ക് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് സംഭവം ഉണ്ടായത് എന്നാണ് വിദ്യാർത്ഥിനി പറയുന്നത്.
എന്തിനാണ് ആ പതാക അവിടെ വെച്ചതെന്ന് വിദ്യാർത്ഥി ചോദിച്ചതായാണ് റിപ്പോർട്ട്. താൻ ജൂതനാണെന്നും തന്റെ ബന്ധുക്കൾ ഇപ്പോഴും ഇസ്രഈലിലുണ്ടെന്നുമായിരുന്നു റീസിന്റെ മറുപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പതാക തന്നെ അലോസരപ്പെടുത്തുന്നതായി പെൺകുട്ടി റീസിനോട് പറഞ്ഞു.
എന്നാൽ വരാന്തയിൽ താൻ ആരോടും സംസാരിച്ചിട്ടില്ല എന്നാണ് റീസ് പറയുന്നത്. പതാക അലോസരപ്പെടുത്തുന്നതായി ക്ലാസിലെ പെൺകുട്ടി പറഞ്ഞപ്പോൾ അവൾ ആന്റി സെമിറ്റിക് ആകുന്നുവെന്നാണ് താൻ പറഞ്ഞത് എന്നാണ് റീസിന്റെ വാദം.
സംഭവസ്ഥലത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഓഡിയോ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ റീസ് വരാന്തയിൽ നിൽക്കുന്നതായും വിദ്യാർത്ഥികൾ അയാളുടെ അടുത്ത് നിന്ന് അകലേക്ക് നടക്കുന്നതായും ഫൂട്ടേജിൽ കാണാം. കൂട്ടത്തിൽ ഒരു പെൺകുട്ടി റീസിനെ തിരിഞ്ഞുനോക്കുന്നുമുണ്ട്.
ജാമ്യവ്യവസ്ഥയിൽ റീസ് ജയിൽ മോചിതനായെന്നാണ് വിവരം.
Content Highlight: US teacher threatens to behead student over her comments on Israeli flag