വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് കുടുങ്ങിപ്പോയ പൗരന്‍മാരോട് എത്രയും പെട്ടെന്ന് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശിച്ച് അമേരിക്ക. യു.എസ് ഉന്നത വൃത്തങ്ങള്‍ തന്നെയാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും തിരിച്ചുവരാന്‍ ശ്രമിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇന്ത്യയിലേക്ക് പ്രതിദിനം 14 വിമാനങ്ങളാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. മറ്റ് വിമാനങ്ങള്‍ യൂറോപ്പ് വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുകയാണെന്നും ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് റദ്ദ് ചെയ്ത് ഓസ്ട്രേലിയയും രംഗത്തെത്തിയിരുന്നു. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്.ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തണമെന്ന് ക്വീന്‍സ്‌ലാന്റ് സംസ്ഥാനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക