ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണത്തിന് പരാതി നല്‍കിയ നിയമവിദ്യാര്‍ഥിക്ക് പരീക്ഷാ വിലക്ക് ഏര്‍പ്പെടുത്തി സര്‍വ്വകലാശാല
Uttar Pradesh
ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണത്തിന് പരാതി നല്‍കിയ നിയമവിദ്യാര്‍ഥിക്ക് പരീക്ഷാ വിലക്ക് ഏര്‍പ്പെടുത്തി സര്‍വ്വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 10:52 am

ഉത്തര്‍പ്രദേശ്: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികാക്രമണത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ സര്‍വ്വകലാശാല അനുമതി നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍വകലാശാല.

നിയമവിദ്യാര്‍ഥിയായ പെണ്‍കുട്ടിക്ക് മൂന്നാംസെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള അനുമതിയാണ് സര്‍വ്വകലാശാല നിഷേധിച്ചത്.

75 ശതമാനംഹാജരാകണമെന്ന നിര്‍ബന്ധിത നിയമം വിദ്യാര്‍ത്ഥി പാലിച്ചിട്ടില്ലെന്നാണ് സര്‍വകലാശാല പറയുന്നത്. ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുന്ന പരീക്ഷ എഴുതണമെങ്കില്‍ കോടതി ഉത്തരവ് ഹാജരാക്കാന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടു.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞമാസം പെണ്‍കുട്ടിയെ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചിന്മയാനന്ദ അഡ്മിനിസ്‌ട്രേഷന്‍ പ്രസിഡന്റായിരുന്ന കോളേജില്‍ നിന്നാണ് പെണ്‍കുട്ടി ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാക്ക് പേപ്പര്‍ എഴുതിയെടുക്കാനുള്ള അനുമതി സര്‍വ്വകലാശാല പെണ്‍കുട്ടിക്ക നല്‍കിയിട്ടുണ്ട്.

” ബാക്ക് പേപ്പര്‍ പരീക്ഷ എഴുതാന്‍ പെണ്‍കുട്ടിയെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച്ച മുതല്‍ ആരംഭിക്കുന്ന എല്‍.എല്‍.എമ്മിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അവരെ അനുവദിക്കില്ല” രജിസ്ട്രാര്‍ സുനിത പാണ്ഡെ പറഞ്ഞു

അവര്‍ക്ക് പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു, ഞങ്ങള്‍ നിര്‍ദ്ദേശം പാലിച്ചു. ആവശ്യമായ 75% ഹാജര്‍ ഇല്ലെങ്കില്‍ അവരെ പരീക്ഷ എഴുതാന്‍ അനുവദിക്കാന്‍ കോടതി നിര്‍ദ്ദേശമില്ല. ‘അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതി അലക്ഷ്യത്തിന് സര്‍വ്വകലാശാലയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കല്‍വിന്ദര്‍ സിംഗ് പറഞ്ഞു.

ചിന്മയാനന്ദക്കെതിരെ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആറു ദിവസങ്ങള്‍ക്കു ശേഷം രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ