തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ഇതിനോടകം 50 കോടി കളക്ഷന്‍ നേടാനും ചിത്രത്തിന് സാധിച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം സ്‌കോര്‍ ചെയ്യാന്‍ വില്ലന്‍ ഗ്യാങ്ങിന് സാധിച്ചു. അടുത്തിടെ മലയാളത്തില്‍ വന്നതില്‍ ഏറ്റവും പവര്‍ഫുള്ളായിട്ടുള്ള വില്ലന്‍ ഗ്യാങ്ങാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വിശാഖ് നായര്‍, ലയ മാമന്‍, ഐശ്വര്യ, വിഷ്ണു ജി. വാര്യര്‍, അമിത് ഈപ്പന്‍ എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ലയ മാമന്‍. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലയ.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ ഏറെ കംഫര്‍ട്ടബിള്‍ ആക്കിയത് വിശാഖ് നായര്‍ ആണെന്ന് പറയുകയാണ് ലയ മാമന്‍. ആദ്യ സിനിമയായതുകൊണ്ടുതന്നെ ഒരുപാട് സംശയങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്നും അതെല്ലാം ചോദിക്കുമ്പോള്‍ സമയമെടുത്ത് വിശാഖ് തനിക്ക് പറഞ്ഞുതരുമായിരുന്നുവെന്നും ലയ പറഞ്ഞു.
‘ചാക്കോച്ചന്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സെറ്റില്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹം അടിപൊളിയാണ്. പക്ഷെ സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ സെറ്റില്‍ എന്നെ കംഫര്‍ട്ടബിള്‍ ആക്കിയ ആള്‍ വിശാഖ് ആണ്.
സിനിമയുടെ ആദ്യം മുതല്‍ അവസാനം വരെ സെറ്റില്‍ എന്നെ കംഫര്‍ട്ടബിള്‍ ആക്കിയ ആള്‍ വിശാഖ് ആണ്
സെറ്റിലേക്ക് ഒന്നാം ദിവസം വന്നതുമുതല്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണെന്ന് അദ്ദേഹം ഉറപ്പാക്കുമായിരുന്നു. എനിക്ക് കുറേ പൊട്ട ചോദ്യങ്ങള്‍ ചോദിക്കാനായി ഉണ്ടാകുമായിരുന്നു. കാരണം എനിക്ക് സിനിമയെ പറ്റി ഒരുകാര്യവും അറിയില്ലായിരുന്നു. ഞാന്‍ എന്ത് കാര്യം ചോദിച്ചാലും നന്നായി വിശദീകരിച്ചാണ് എനിക്ക് വിശാഖ് പറഞ്ഞുതരിക.
വിശാഖിന്റെ കൂടെ വര്‍ക്ക് ചെയ്തതുതന്നെ ഞങ്ങളുടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്
അദ്ദേഹത്തിന് വേണമെങ്കില്‍ ഒറ്റ വാക്കിന് പറഞ്ഞ് നിര്‍ത്താം. എന്നാല്‍ എനിക്ക് മനസിലാകുന്നതുവരെ ക്ഷമയോടെ അദ്ദേഹം പറഞ്ഞുതരും. ഞാന്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ക്ക് വരെ എനിക്ക് ഉത്തരങ്ങള്‍ തന്നിട്ടുണ്ട്.
ഞാന്‍ പെര്‍ഫോം ചെയ്യുന്ന സമയത്തും എന്റെ അടുത്ത് വന്നിട്ട് ‘നീ ഇങ്ങനെ ചെയ്തുനോക്കു, അത് കുറച്ചുകൂടി നന്നായിരിക്കും’ എന്നെല്ലാം പറയും. വിശാഖിന്റെ കൂടെ വര്‍ക്ക് ചെയ്തതുതന്നെ ഞങ്ങളുടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്,’ ലയ മാമന്‍ പറയുന്നു.
Content highlight: Laya Mammen talks about Vishak nair in the film set of Officer On Duty Movie