National Politics
യു.പിയില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ ആളില്ല; 400 സീറ്റ് സമാജ്‌വാദി പാര്‍ട്ടി നേടുമെന്നും അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 05, 11:36 am
Thursday, 5th August 2021, 5:06 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് അഖിലേഷ് യാദവ്. നിലവിലെ സാഹചര്യത്തില്‍ 400 സീറ്റില്‍ കുറയാതെ പാര്‍ട്ടി നേടുമെന്നാണ് അഖിലേഷ് പറഞ്ഞത്.

” 350 സീറ്റ് വിജയിക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 400 സീറ്റ് കിട്ടുമെന്നാണ് കരുതുന്നത്,” അഖിലേഷ് യാദവ് പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാന്‍ സ്ഥാനാര്‍ഥികളില്ലെന്നും ആരും ബി.ജെ.പി ടിക്കറ്റ് ചോദിക്കുന്നതുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

2017 ലെ തെരഞ്ഞെടുപ്പ് പത്രിക ബി.ജെ.പി വായിച്ചിട്ടുപോലുമില്ലെന്നും പകരം മണി ഫെസ്റ്റോയിലാണ് ബി.ജെ.പി ശ്രദ്ധിച്ചതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 403 അംഗ നിയമസഭയാണ് യു.പിയിലുള്ളത്.

നിലവില്‍ ബി.ജെ.പിക്ക് ഏറെ ആശങ്കയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി ബി.ജെ.പിയുടെ ശക്തീകേന്ദ്രമായിരുന്നു യു.പിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ് വിജയിക്കാനാകുമോ എന്ന സംശയം ബി.ജെ.പിക്കുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: UP election, new moves and tactics