national lock down
രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു, ജിമ്മുകള്‍ തുറക്കാം, സ്‌കൂളുകള്‍ തുറക്കില്ല; അണ്‍ലോക്ക് 3 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍,
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jul 29, 01:56 pm
Wednesday, 29th July 2020, 7:26 pm

ന്യൂദല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു.

അണ്‍ലോക്ക് 3 എന്നാണ് പുതിയ ഘട്ടത്തിന്റെ പേര്. ജിമ്മുകള്‍ ആഗസ്റ്റ് 5 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.

വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു.

യോഗ കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. സ്വാതന്ത്ര്യദിനാഘോഷങ്ങളും നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കാം.

അതേസമയം സ്‌കൂളുകളും കോളേജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ