ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഐക്യം നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. സംഭാല്‍ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഐക്യം നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. സംഭാല്‍ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സംഭലില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടലുണ്ടാവുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കിണര്‍ ക്ഷേത്രത്തിന്റേതാണെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് ഉത്തരവ്. കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കത്തയക്കുകയും ചെയ്തു.
സര്‍വേ നടത്തരുതെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ വാദം നടക്കവേയാണ് സുപ്രീം കോടതി ഉത്തരവ്.
സംഭാല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട സിവില്‍ കോടതിയുടെ നടപടികള്‍ ഇന്നലെ (വ്യാഴാഴ്ച) അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ പരിഗണിച്ച ഹരജിയിലെ വാദം ഫെബ്രുവരി 25ലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംഭാലിലെ ജുമാ മസ്ജിദ് ക്ഷേത്രം തകര്‍ത്ത് പണിതതാണെന്ന ഹരജിയെ തുടര്‍ന്നുള്ള നടപടികളാണ് കോടതി സ്റ്റേ ചെയ്തത്.
നവംബര്‍ 19നാണ് ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ഒരു ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹരജിക്കാര്‍ കോടതിയില്‍ അവകാശപ്പെടുകയും ഈ ഉത്തരവിനെത്തുടര്‍ന്ന് നവംബര്‍ 24ന് അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. കല്ലേറുണ്ടായ സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Unity and peace must be maintained in Sambal; Status quo should continue on mosque precinct well: Supreme Court