കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യു.ഡി.എഫ്. പ്രവർത്തകന് സൂര്യാതപമേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വിഴിക്കത്തോട്ടിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് തെക്കേമുറിയിൽ രാജേന്ദ്രനാണ് തന്റെ ഇടത് കൈക്ക് സൂര്യാതാപമേറ്റത്. ആഘാതവും ക്ഷീണവും താങ്ങാനാവാതെ രാജേന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തുന്നതിനിടയിൽ സൂര്യാതപമേറ്റ് കുഴഞ്ഞുവീണ ഉടൻ തന്നെ രാജേന്ദ്രനെ കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഏപ്രിൽ രണ്ടുവരെ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read എഡിറ്റോറിയയിലെ പപ്പു മോന് പ്രയോഗം ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്: തിരുത്തുമെന്ന് പി.എം മനോജ്
ജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കുന്നു. അതേസമയം അടുത്ത മൂന്ന് ദിവസം തെക്കൻ കേരളത്തിലും കണ്ണൂർ, വയനാട്, പലക്കാട് എന്നീ ജില്ലകളിലും ചെറിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നുണ്ട്. ഇതുവരെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്.