മുംബൈ: മഹാരാഷ്ട്രയിലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് സാമ്പത്തിക സഹായം ആവശ്യപ്പെടണമെന്നും താക്കറെ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു താക്കറെ ഇക്കാര്യം സൂചിപ്പിച്ചത്.
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി താന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മോദി തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ പ്രതിപക്ഷത്തെ ചുമതലപ്പെടുത്തുന്നത് എന്തിനാണെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി എന്ന നിലയ്ക്ക് താക്കറെയ്ക്ക് നേരിട്ട് പ്രശ്‌നം അവതരിപ്പിക്കാന്‍ കഴിയില്ലേ എന്നും ചോദ്യമുയരുന്നുണ്ട്.