അബുദാബി: താമസ വിസയുള്ള പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തേക്ക് മടങ്ങാമെന്നറിയിച്ച് യു.എ.ഇ. തിങ്കളാഴ്ചയാണ് ഇക്കാര്യം യു.എ.ഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
ഇനി മുതല്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ വിദേശ രാജ്യങ്ങളിലെ പ്രവാസികള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ താവജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.
വെബ്‌സൈറ്റ് വഴിയുള്ള അപേക്ഷകള്‍ അധികൃതര്‍ സ്വീകരിച്ച് യാത്രാ അനുമതി ലഭിച്ച ശേഷമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. www.smartservices.ica.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
അപേക്ഷ നല്‍കുന്നതിനായി കളര്‍ ഫോട്ടോ, വിസയുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, രാജ്യത്ത് നിന്ന് പുറത്തു പോയി എന്നു തെളിയിക്കുന്ന രേഖ എന്നിവ ആവശ്യമാണ്. ജോലി സ്ഥലത്തു നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന കത്തോ ടൂറിസം ആവശ്യങ്ങള്‍ക്കായി പോയവര്‍ക്ക് ടിക്കറ്റിന്റെ പകര്‍പ്പോ ഈ രേഖയായി നല്‍കാം.
കുടുംബാംഗങ്ങള്‍ യു.എ.ഇയില്‍ ഉള്ളവരെയാണ് ആദ്യം പരിഗണിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, തുടങ്ങിയ മെഡിക്കല്‍ ജീവനക്കാരെ രണ്ടാം ഘട്ടം പരിഗണിക്കും, പ്രത്യേക വിമാനത്തിലായിരിക്കും പ്രവാസികളെ യു.എ.ഇയിലെത്തിക്കുക. മടങ്ങിയെത്തിയവര്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്ന പ്രകാരം ക്വാറന്റീനില്‍ കഴിയണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക