കുന്നത്തുനാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വലിയ തിരിച്ചടി നേരിട്ട് ട്വിന്റി-20. കുന്നത്തുനാട്ടില്‍ ട്വന്റി-20 മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍. ഡോ. സുജിത് പി. സുരേന്ദ്രനായിരുന്നു ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.പി സജീന്ദ്രനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.വി ശ്രീനിജനാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.
കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ശ്രദ്ധേയമായ സാനിധ്യമായി മാറുമെന്നായിരുന്നു ട്വിന്റി-20യുടെ അവകാശവാദം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം സ്വന്തമാക്കിയ ട്വന്റി-20 ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലം കൂടിയായിരുന്നു കുന്നത്തുനാട്.
നേരത്തെ ഇടത്, വലത് മുന്നണികളെ മാറി മാറി പിന്തുണച്ച മണ്ഡലം ഇത്തവണ ട്വന്റി-20 യെ പിന്തുണക്കില്ലെന്നാണ് തുടക്കത്തിലെ ട്രെന്‍ഡുകള്‍ കാണിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക