അങ്കാറ: തുര്‍ക്കിയില്‍ വന്‍ ഭൂകമ്പം. തുര്‍ക്കിയിലെ ഈജിയന്‍ തീരത്ത് ഉണ്ടായ ഭൂകമ്പത്തില്‍ നാല് പേര്‍ മരിക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുങ്ങിമരിച്ചതായാണ് അധികൃതര്‍ പറഞ്ഞത്. ഗ്രീസിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.
ഈജിയിന്‍ കടലിലാണ് ഭൂകമ്പം രൂപപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും ആളുകള്‍ പല സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുകയും ചെയ്യുകയാണ്. തീരദേശ നഗരമായ ഇസ്മിറില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
7.0 ആണ് ഭൂകമ്പത്തിന്റെ തീവ്രത അടയാളപ്പെടുത്തിയിരിക്കുന്നത്.
ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക