Music Video
റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ട് 8 കോടി കാഴ്ച്ചക്കാര്‍; വൈറലായി ബിടിഎസിന്റെ പുതിയ ആല്‍ബം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 21, 04:43 pm
Saturday, 21st November 2020, 10:13 pm

യുട്യൂബില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ബിടിഎസ്. റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ട് 8 കോടി ആളുകളാണ് ബിടിഎസിന്റെ പുതിയ ആല്‍ബം കണ്ടിരിക്കുന്നത്.

ലൈഫ് ഗോസ് ഓണ്‍ എന്നാണ് പുതിയ ആല്‍ബത്തിന്റെ പേര്. ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാന്റുകളില്‍ ഒന്നാണ് ബിടിഎസ് എന്ന് കൊറിയന്‍ പോപ്പ് ബാന്റ്. ബാംഗ്താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്സ് എന്നാണ് ബിടിഎസിന്റെ പൂര്‍ണരൂപം.

2013 ജൂണ്‍ 13നാണ് ബിടിഎസ് ആരംഭിക്കുന്നത്. ഏഴ് പേര് അടങ്ങിയ ബാന്റിന്റെ ആരാധകര്‍ ആര്‍മി എന്ന പേരിലാണ് അറിയപ്പെടുന്നത്. കിം നാംജൂന്‍, കിം സോക്ജിന്‍, മിന്‍ യൂങ്കി, ജംഗ് ഹൊസൊക്, പാര്‍ക്ക് ജിമ്മിന്‍, കിം തേഹ്യുങ്, ജംഗ് ജംഗ്കൂക്ക് എന്നിവരാണ് ബാന്റിലെ അംഗങ്ങള്‍.

ലോക വ്യാപകമായി ഭാഷാ ഭേദമില്ലാതെ ബിടിഎസിന് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. 2019 ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റില്‍ ബിടിഎസ് ഉണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BTS ‘Life Goes On viral in social media