കോഴിക്കോട്:സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് കേരളം പതിയെ മടങ്ങി വരികയാണ്. ഇതിനിടെയാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്താണെന്ന ചോദ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുയര്‍ന്നത്.
ഡാമുകള്‍ തുറന്നുവിട്ടത് കൊണ്ടാണെന്നും അതല്ല അതിവര്‍ഷം കൊണ്ടാണെന്നും എന്നിങ്ങനെ വിവിധ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഇതിനിടെയാണ് “നാസ” കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന് പറഞ്ഞതായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്.
ഇത് വ്യാപകമായി പ്രചരിക്കുകയും ബി.ജെ.പിയുടെ സംസ്ഥാനസെക്രട്ടറി കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഇതിനെ രാഷ്ട്രീയാരോപണത്തിനുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തു. പക്ഷേ യഥാര്‍ത്ഥത്തില്‍ നാസ ഇങ്ങനെ ഒരു പഠനം നടത്തിയിട്ടുണ്ടോ ?നമുക്ക് പരിശോധിക്കാം.
Also Read താറാവുകള്‍ ജലം ശുദ്ധീകരിക്കും, ജലാശയങ്ങളിലെ ഓക്‌സിജന്‍ അളവു വര്‍ദ്ധിപ്പിക്കും; “കണ്ടുപിടിത്ത”വുമായി വീണ്ടും ബിപ്ലബ് ദേബ്
നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്ന വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്തയാണ് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ആരോപണത്തിന് പിന്നില്‍, എന്നാല്‍ ഇത് നാസയുടെ പഠന റിപ്പോര്‍ട്ടോ, വിശകലന റിപ്പോര്‍ട്ടോ അല്ല. കാശ പട്ടേല്‍ (Kasha Patel) എന്നവ്യക്തിയാണ് ഈ റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ മണ്‍സൂണ്‍ കാലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ഈ സൈറ്റില്‍ പങ്കുവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടെ വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഈ ചിത്രങ്ങളുടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്നത് ഇത്തരം ചിത്രങ്ങളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗ് മാത്രമാണ്. ഉപഗ്രഹ ചിത്രങ്ങളെ അപഗ്രഥിക്കുന്നത് മാത്രമാണ് എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്ന ബ്ലോഗിന് കഴിയുക.
എന്താണ് എര്‍ത്ത് ഒബ്‌സര്‍വേറ്ററിയില്‍ പറഞ്ഞത്.
എര്‍ത്ത് ഒബ്‌സര്‍വേറ്ററി ബ്ലോഗ് പ്രകാരം കേരളത്തില്‍ അസാധാരണമായ വിധം മഴപെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതില്‍ ആഗസ്റ്റ് 8 നും 16 നും ഇടയ്ക്ക് പേമാരിയുണ്ടായി എന്നും പറയുന്നു. “അസാധാരണമാം വിധം ശക്തമായ മണ്‍സൂണ്‍ മഴ” (Abnormally heavy monsoon rains) കാരണം വെള്ളപ്പൊക്കമുണ്ടായി എന്നും ഇതേ മഴ മ്യാന്‍മറില്‍ മുപ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വെള്ളപ്പൊക്കം ഉണ്ടാക്കി എന്നും ലേഖനത്തില്‍ പറയുന്നു. കേരത്തില്‍ സാധാരണ ഗതിയില്‍ ലഭിക്കുന്നതിനേക്കാള്‍ 42 ശതമാനം അധിക മഴ ലഭിച്ചതായും പറയുന്നുണ്ട്.
Also Read ഇത് അടിന്തരാവസ്ഥ പ്രഖ്യാപനത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അവസ്ഥ: സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ അരുന്ധതി റോയ്
ഡാമുകളാണ് പ്രളയത്തിന് കാരണം എന്ന് പറഞ്ഞിട്ടുണ്ടോ ?
നാസയുടെ ഈ ബ്ലോഗില്‍ ഡാമുകള്‍ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണം എന്ന് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു എന്നാണ്. കൂടെ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഗോഡാര്‍ഡ് ഫ്‌ലൈറ്റ് സയന്‍സ് സെന്ററിലെ സുജയ് കുമാര്‍ എന്ന ശാസ്ത്രജ്ഞനോട് അദ്ദേഹത്തിന്റെ അഭിപ്രായവും ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് യാഥാര്‍ത്ഥത്തില്‍ നാസയുടെ ഔദ്യോഗിക അഭിപ്രായമല്ല.
മാത്രവുമല്ല ഈ അഭിപ്രായത്തിന് കാരണമായ പത്ര റിപ്പോര്‍ട്ടും ഈ കുറിപ്പില്‍ തന്നെ റഫറന്‍സ് വിഭാഗത്തില്‍ കൊടുത്തിട്ടുണ്ട്. ഇതാണ് നാസ കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന് തരത്തില്‍ അവതരിപ്പിക്കുന്നത.
അതേസമയം ദേശീയ മാധ്യമങ്ങളില്‍ പലതും ദുരന്തത്തിന് മുന്‍പും ശേഷവുമുള്ള കേരളത്തിന്റെ ചിത്രങ്ങള്‍ എന്ന രീതിയില്‍ മാത്രമാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത് എന്നതും രസകരമായ വസ്തുതയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്,
earthobservatory.nasa
സാഗര്‍ കോട്ടപ്പുറം