റേപ്പ് എന്ന പദത്തിന് മാരിറ്റല്‍ റേപ്പ് എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന സുപ്രീം കോടതി പരാമര്‍ശം കഴിഞ്ഞ ദിവസമാണ് വന്നത്. നേരത്തെ അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനോട് കൂട്ടിച്ചേര്‍ത്താണ് വൈവാഹിക ബലാത്സംഗത്തെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ പരാമര്‍ശം.
സുപ്രീ കോടതിയുടെ നിര്‍ണായക പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല വിധ ചര്‍ച്ചകളാണ് ഉയര്‍ന്ന് വരുന്നത്. മാരിറ്റല്‍ റേപ്പിനെ പറ്റി എഫ്.ബിയില്‍ വരുന്ന ട്രോളുകള്‍ കണ്ടാല്‍ തല പെരുത്തു പോകും.
നിയമത്തില്‍ ജെന്‍ഡ്രല്‍ ന്യൂട്രാലിറ്റി ഇല്ലേ എന്നാണ് ചിലരുടെ മില്യണ്‍ ഡോളര്‍ ചോദ്യം. ആണ്‍പ്രിവിലേജില്‍ നിന്നും തഴെയിറങ്ങാത്തിടത്തോളം കാലം ഇമ്മാതിരി ചോദ്യങ്ങള്‍ക്ക് ഇവര്‍ക്ക് ഒരു കാലത്തും ഉത്തരം കിട്ടില്ല.
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയില്‍ റിന്‍സിയെ സ്ലീവാച്ചന്‍ റേപ്പ് ചെയ്തു എന്നറിയുമ്പോള്‍ ഒരു കഥാപാത്രം പറയുന്ന ഡയലോഗുണ്ട്, ഒട്ടുമിക്ക സ്ഥലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ, പിന്നെ ആരും ബോധം കെടുന്നില്ലന്നേയുള്ളൂ. ഇന്ത്യ പോലെയൊരു രാജ്യത്ത് ഓരോ ദിവസവും കയറുന്ന ബസ് തൊട്ട് വീട്ടില്‍ വരെ സ്ത്രീകള്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുന്നവര്‍ തുലോം കുറവാണ്. ഭര്‍ത്താവ് ബലമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് വളരെ നോര്‍മലൈസ് ചെയ്യപ്പെട്ട സമൂഹമാണ് നമ്മുടേത്. വലിയ മലയുടെ ഒരറ്റം മാത്രമാണ് കേസായി പുറത്തേക്ക് വരുന്നത്.
നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലും ഇന്നും പുരുഷന്മാരാണ് അധികാരകേന്ദ്രങ്ങള്‍. ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കില്ല. അഥവാ അങ്ങനെ മുമ്പോട്ട് പോകുന്നവര്‍ക്ക് കെട്ട്യോളാണെന്റെ മലാഖയിലേത് ഇമോഷണല്‍ ഡ്രാമയോ അല്ലെങ്കില്‍ ഭീഷണിയോ ഒക്കെ നേരിടേണ്ടി വരും.
ഈ നിയമങ്ങള്‍ സ്ത്രീകള്‍ മിസ്‌യൂസ് ചെയ്താല്‍ ഇരകളാകുന്ന പാവം ആണുങ്ങള്‍ക്ക് വേണ്ടിയാണ് ചിലരുടെ കരച്ചില്‍. സ്ത്രീകളുടെ വ്യക്തിപരമായ അവകാശങ്ങളുടെ മേലും ആത്മാഭിമാനത്തിന്മേലും ഭര്‍ത്താവെന്ന നിലയിലുള്ള പ്രിവിലേജ് വെച്ച് ആണുങ്ങള്‍ നടത്തുന്ന ചൂഷണത്തിന്റെ പകുതി പോലും ഇവിടുത്തെ സ്ത്രീകള്‍ നടത്തുന്നില്ല. ഇങ്ങനെയൊരു നിയമത്തെ മിസ്യൂസ് ചെയ്യാനും മാത്രം പ്രിവിലേജ് ഇവിടുത്തെ സ്ത്രീ സമൂഹത്തിന് ഇന്നും കൈവന്നിട്ടില്ല.
സ്വന്തം വീട്ടുകാരോട് പരാതി പറഞ്ഞാല്‍ പോലും അതൊന്നും സാരമില്ല മോളേ എന്ന് പറഞ്ഞ് വീട്ടുകാരും പെണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ നിര്‍ത്താന്‍ നോക്കും. കാരണം നമ്മുടെ സമൂഹത്തിന് ഭര്‍ത്താവ് റേപ്പ് ചെയ്യുന്നുണ്ടോ എന്നതിനെക്കാള്‍ സ്ത്രീകള്‍ ഏതെങ്കിലും നിയമം മിസ്‌യൂസ് ചെയ്യുന്നുണ്ടോ എന്നറിയാനാണ് താല്‍പര്യം.
ഇതില്‍ മറ്റൊരു കോമഡി എന്തെന്നാല്‍ വിസ്മമയയും ഉത്രയുമൊക്കെ മരിക്കുമ്പോള്‍ നിയമം നോക്കുകുത്തിയാവുന്നു എന്ന് നിലവിളിക്കുന്നവര്‍ തന്നെയാണ് സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ വരുമ്പോള്‍ മിസ് യൂസ് ചെയ്യുന്നേ എന്ന് നിലവിളിക്കുന്നതും.
ഇനി എല്ലാ ദിവസവും ഭാര്യയുടെ സമ്മതപത്രം വാങ്ങണോയെന്നാണ് ചില കമന്റുകള്‍. ഓരോ ദിവസവും എഴുതി വാങ്ങുക എന്നിട്ടത് ലോക്കറില്‍ സൂക്ഷിക്കുക, ഗസറ്റഡ് ഓഫീസറെ സാക്ഷ്യപ്പെടുത്തുക കൂടി വേണം. ഒരു 200 പേജിന്റെ നോട്ടു ബുക്കും ഒരു സീല്‍ പാടും വാങ്ങി വച്ചോ ഒത്തു വരുമ്പോ ഗ്യാപ്പില്‍ ചുണ്ടുവിരല്‍ പതിപ്പിച്ചേക്കണം, ഇനി സമ്മതപത്രം വാങ്ങണോ, സാക്ഷിയെ വെക്കണോ, സി.സി.ടി.വി ക്യാമറ വെക്കണോ എന്നാണ് ചില ട്രോളുകളും കമന്റുകളും.
ഭാര്യയുമായി സെക്‌സ് ചെയ്യാന്‍ അവരുടെ സമ്മതം വേണം എന്ന് പറയുന്നതിനാണ് ഈ പരിഹാസവും കരച്ചിലും. ഇത് വളരെ ബേസിക്കായിട്ടുള്ള കാര്യമാണ്. അത് പറയുമ്പോള്‍ ചിലര്‍ എന്തിനാണ് ഇത്രയും ഒഫന്‍ഡഡാവുന്നത്. ഭാര്യയുടെ സമ്മതത്തോടെയാണ് സെക്‌സ് ചെയ്യുന്നത് എന്നുറപ്പുള്ളവര്‍ക്ക് എന്തായാലും സാക്ഷികളേയോ സി.സി.ടി.വിയോ വെക്കേണ്ട ആവശ്യം വരില്ല.
മാരിറ്റല്‍ റേപ്പ് ഇപ്പോഴും തമാശയാണ് അല്ലെങ്കില്‍ ട്രോളാനുള്ള സബ്‌ജെക്റ്റാണ് എന്നാണോ ഇവര്‍ വിചാരിച്ചുവെച്ചിരിക്കുന്നത്.
Content Highlight: trolls in supreme court observation video story