Sports News
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് കൊവിഡ് 19; സ്ഥിരീകരണം വിന്‍ഡീസുമായുള്ള രണ്ടാം മത്സരത്തിന് മുമ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 22, 09:24 am
Monday, 22nd January 2024, 2:54 pm

ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുകയാണ്. എന്നാല്‍ രണ്ടാം ടെസ്റ്റിന് മുമ്പ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ട്രാവിസ് ഹെഡിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് താരത്തെ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്.

അഡ്ലൈഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും രോഗം മാറാന്‍ കൂടുതല്‍ സമയം നല്‍കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞിരുന്നു.

എന്നാല്‍ സമയത്തിനുള്ളില്‍ താരത്തിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊവിഡ് 19 പ്രോട്ടോകോള്‍ ഉപയോഗിച്ച് താരത്തിന് പരിശീലനം നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. അത് വരെ താരത്തെ മറ്റ് കളിക്കാരില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടിവരും. പരിശീലന ഫലം നെഗറ്റീവ് ആകുന്നത് വരെ ഇത് തുടരും.

ആദ്യ ടെസ്റ്റിലെ ഇന്നിങ്‌സില്‍ തന്നെ ട്രാവിസ് മികച്ച സെഞ്ച്വറി സ്വന്തമാക്കി പ്ലേയര്‍ ഓഫ് ദ മാച്ച് ആയിരുന്നു. 134 പന്തില്‍ നിന്ന് 119 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സറുകളും 12 ബൗണ്ടറികളുമായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.

 

Content Highlight: Travis Head is Covid Positive