ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തേയും ഏകദിനമത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സിറ്റ് യുണീക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ശേഷം 42.2 ഓവറില്‍ 309 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. ഓസീസിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡാണ്. 6.2 ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 4.42 എന്ന എക്കേണമിയിലായിരുന്നു ഹെഡിന്റെ വിക്കറ്റ് വേട്ട.
ഇതോടെ ഒരു ഇടിവെട്ട് റെക്കോഡും ഏകദിനത്തില്‍ ഹെഡ് നേടിയിരിക്കുകയാണ്. ബ്രിസ്റ്റലിലെ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ഒരു സ്പിന്നര്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് ഹെഡ് കാഴ്ചവെച്ചത്.
ബിസ്റ്റലിലെ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ഒരു സ്പിന്നര്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം, എതിരാളി, വര്‍ഷം
ഹെഡിന് പുറമെ ആരോണ്‍ ഹാര്‍ഡ്‌ലി, ആദ്ം സാംപ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ഇംഗ്ലണ്ടിന് വേണ്ടി ഫില്‍ സാള്‍ട്ട് 27 പന്തില്‍ 45 റണ്‍സ് നേടി പുറത്തായപ്പോള്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ബെന്‍ ഡക്കറ്റാണ്. 91 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്സും അടക്കം 107 റണ്‍സ് നേടിയാണ് തിളങ്ങിയത്.
തിരിച്ചടിയെന്നോണം വണ്‍ ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്സിനെ ആരോണ്‍ ഹാര്‍ഡ്ലി പൂജ്യം റണ്‍സിന് കൂടാരം കയറ്റിയതോടെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കളത്തില്‍ എത്തി ഇടിവെട്ട് പ്രകടനം നടത്തി. 52 പന്തില്‍ നിന്ന് 3 ഫോറും ഏഴ് സിക്സും അടക്കം 72 റണ്‍സാണ് താരം നേടിയത്.