ന്യൂ ജെന്‍ ആയി കാമ്രിയുടെ പുതിയ മോഡല്‍; ടീസര്‍ പുറത്ത് വിട്ട് ടൊയോട്ട
D'Wheel
ന്യൂ ജെന്‍ ആയി കാമ്രിയുടെ പുതിയ മോഡല്‍; ടീസര്‍ പുറത്ത് വിട്ട് ടൊയോട്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th December 2018, 11:46 pm

ന്യൂദല്‍ഹി: കാമ്രിയുടെ പുതിയ ഹൈബ്രിഡ് മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കാനിരിക്കെ വാഹനത്തിന്റെ ടീസര്‍ പുറത്ത് വിട്ട് ടൊയോട്ട. കാമ്രിയുടെ നാലാം തലമുറയില്‍ പെട്ട എന്റ്രി ലെവല്‍ സെഡാന്‍ ആണ് ഇന്ത്യയില്‍ എത്താന്‍ പോകുന്നത്. രൂപത്തില്‍ പ്രത്യക്ഷമായ മാറ്റങ്ങളുമായാണ് വാഹനം എത്തുക എന്നത് ട്രെയ്‌ലറില്‍ വ്യക്തം. മുന്‍ മോഡലുകളെ അപേക്ഷിച്ച് കുറച്ചു കൂടെ പരന്ന രൂപകല്‍പനയാണ് ഹൈബ്രിഡ് ആയ പുതിയ കാമ്രിക്ക് നല്‍കിയിരിക്കുന്നത്.

ലെക്‌സസ് ഇ.എസില്‍ ഉപയോഗിച്ചിരിക്കുന്ന ടൊയോട്ടയുടെ പുതിയ ഗ്ലോബല്‍ ആര്‍കിടെക്ചര്‍ പ്ലാറ്റഫോം തന്നെയാണ് ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന കാമ്രിക്കും ഉപേയാഗിച്ചിരിക്കുന്നത്. 2.5ലിറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും പുതിയ കാമ്രിക്ക്. ഹൈബ്രിഡ് ആയ പുതിയ മോഡലിന് 174 ബി.എച്ച്.പി കരുത്തുള്ള എഞ്ചിനും, 116 ബി.എച്ച്.പി ഇലക്ട്രിക് മോട്ടോറും ആണുള്ളത്. ആകെ മൊത്തം 205 ബി.എച്ച്.പി ആയിരിക്കും വാഹനത്തിന്റെ പവര്‍ റേറ്റിങ്ങ്.

വാഹനത്തിന്റെ ഉള്‍ഭാഗങ്ങളിലും നിരവധി മാറ്റങ്ങള്‍ ടൊയോട്ട പുതിയ വാഹനത്തിന് നല്‍കിയിട്ടുണ്ട്. പുതിയ വലിയ ടച്ച് സ്‌ക്രീന്‍, പുതിയ ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, പുത്തന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയും കാമ്രിക്ക് സ്വന്തമായിട്ടുണ്ട്.

svp6h81o

ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡ്, സ്‌കോഡ സൂപേര്‍ബ് എന്നീ മോഡലുകളുമായിട്ടായിരിക്കും പുതിയ കാമ്രി ഇന്ത്യന്‍ നിരത്തുകളില്‍ മത്സരിക്കേണ്ടത്. ജനുവരി 19 നാണ് വാഹനം ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പനയ്‌ക്കെത്തുന്നത്.