കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് ഒരു വോട്ട്.
കോയമ്പത്തൂര്‍ ജില്ലയിലെ പെരിയനായ്കെന്‍പാളയത്ത് നിന്ന് വാര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി ഡി. കാര്‍ത്തികിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്.
സ്ഥാനാര്‍ഥിയുടെ കുടുംബത്തില്‍ അഞ്ച് അംഗങ്ങളുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ നേടാനായുള്ളൂ എന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വഴിയായിട്ടുണ്ട്. #Single_Vote_BJP എന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ ട്രന്റിംഗില്‍ വന്നിട്ടുണ്ട്.
BJP candidate gets only one vote in local body elections. Proud of the four other voters in his household who decided to vote for others pic.twitter.com/tU39ZHGKjg
— Dr Meena Kandasamy ¦¦ இளவேனில் (@meenakandasamy) October 12, 2021
മറ്റുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് വോട്ടര്‍മാരെയോര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി ട്വീറ്റ് ചെയ്തത്.
ഈ മാസം ആറു മുതല്‍ ഒന്‍പത് വരെയാണ് തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ ഡി.എം.കെ ഒരുപാട് മുന്നിലാണ്
CONTENT HIGHLIGHTS: TN local body poll: BJP candidate gets only one vote despite there being five members in family