പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുമ്പോഴല്ല രാഷ്ട്രീയം കളിക്കേണ്ടതെന്ന് കിഷോര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തിടുക്കംപിടിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
” രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലേയും പോലെ ബീഹാറിലും കൊറോണ സ്ഥിതി വഷളാവുകയാണ്. എന്നാല്‍ സിംഹഭാഗം സര്‍ക്കാര്‍ സംവിധാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന തിരക്കിലാണ്,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നിലവിലെ അവസ്ഥയില്‍ കൊറോണയ്‌ക്കെതിരെയാണ് പൊരുതേണ്ടതെന്നും കിഷോര്‍ പറഞ്ഞു.
” നിതീഷ് കുമാര്‍ ജി, ഇത് തെരഞ്ഞെടുപ്പില്‍ പോരാടേണ്ട സമയമല്ല, കൊറോണയ്‌ക്കെതിരെയാണ് പോരാടേണ്ടത്. തിടുക്കംപിടിച്ച് തെരഞ്ഞെടുപ്പ് നടത്തി ജനങ്ങളുടെ ജീവന്‍ പണയംവെയ്ക്കരുത്,” അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് ബീഹാറില്‍ നിയമ സഭാ തെരഞ്ഞടുപ്പ് നടക്കേണ്ടത്. പക്ഷേ തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങെളൊന്നും നടത്തിയിട്ടില്ല.
ബീഹാറില്‍ നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 14330 ആണ്. 111 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക