ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ചലഞ്ച് ലീഗിന്റെ പ്ലേഓഫില്‍ വനവാട്ടുവിന് തകര്‍പ്പന്‍ വിജയം. ബര്‍മൂഡയെ 31 റണ്‍സിനാണ് വനവാട്ടു പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ വനവാട്ടുവിനായി ബൗളിങ്ങില്‍ ടിം കട്‌ലര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 7.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 35 റണ്‍സ് വിട്ടു നല്‍കിയാണ് താരം നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 4.46 ആണ് താരത്തിന്റെ എക്കോണമി.
🏏 Making his mark in his fourth match, our CEO of Vanuatu Cricket, Tim Cutler showcased his talent with a remarkable 4-wicket haul against Bermuda! 💥 An outstanding performance contributing to our team’s thrilling victory! 🎉🙌 pic.twitter.com/V0oa3Oo1bb
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ടിം കട്ട്ലെര്‍ സ്വന്തമാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 40 വയസ്സിനു മുമ്പായി ഒരു ഔദ്യോഗിക ഫോര്‍മാറ്റിലും കളിക്കാതെ നാലു വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ടിം കട്ട്ലെര്‍ സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ജെഫ്രി ഓതനാണ്. ഷ്രോപ്പ്ഷയറിനെതിരെയായിരുന്നു എസെക്‌സ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 1974ൽ നടന്ന മത്സരത്തില്‍ 34 റണ്‍സ് വിട്ടു നല്‍കിക്കൊണ്ടായിരുന്നു താരം നാല് വിക്കറ്റുകള്‍ നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വനാട്ടു 47 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു. വനാട്ടുവിന്റെ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ജോഷ്വാ റാസു 95 പന്തില്‍ 53 റണ്‍സും ആന്‍ഡ്രൂ മന്‍സാലെ 74 പന്തില്‍ 35 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
🏏🌟 Joshua Rasu, captain of the Holiday Inn Resort Vanuatu Men’s team, shines as Player of the Match! 💥 Scoring 53 runs and taking 2 wickets, his stellar performance pushed the team to victory against Bermuda! 🎉🙌 pic.twitter.com/8h7nGRRvrn
🏏 Another epic win for the Holiday Inn Resort Vanuatu men’s team! 🎉 Defeating Bermuda by 31 runs in a thrilling match keeps their Super Six dreams alive! 🌟 Next stop: facing Italy in the final match on Sunday! 🇻🇺💪 #CricketWin#SuperSix#HolidayInnVanuatupic.twitter.com/5XLODfY6Sw
വനവാട്ടു ബൗളിങ്ങില്‍ കട്‌ലര്‍ നാല് വിക്കറ്റും നാലിന്‍ നിപിക്കോ, ജോഷുവ റാസു എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ വനാട്ടു തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Tim Cutler take four wickets against Bermuda