World News
ടിക് ടോക് നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 19, 12:00 pm
Monday, 19th October 2020, 5:30 pm

ലാഹോര്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകിന്റെ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നിയമവിരുദ്ധവും അധാര്‍മ്മികവും ആയ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്.

ടിക് ടോകിലെ അധാര്‍മ്മികമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി പറഞ്ഞിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി വെച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ടിക് ടോക് പരാജയപ്പെട്ടെന്ന് പറഞ്ഞാണ് പാക് സര്‍ക്കാര്‍ ആപ്പിന് നിരോധനമേര്‍പ്പെടുത്തിയത്.

നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ജൂണ്‍ 29 നാണ് 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്.

ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TikTok back in Pakistan