തൃക്കൊടിത്താനം സച്ചിദാനന്ദന്‍ ഇനി ഓര്‍മ്മയില്‍
Daily News
തൃക്കൊടിത്താനം സച്ചിദാനന്ദന്‍ ഇനി ഓര്‍മ്മയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 16, 02:15 pm
Thursday, 16th October 2014, 7:45 pm

sachi[] തിരുവനന്തപുരം: ഗായകനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.

ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്.