മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചതായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസ്. മാവോയിസ്റ്റ് സംഘടനകളുടെ പേരിലുള്ള രണ്ട് കത്താണ് ലഭിച്ചിട്ടുള്ളതെന്നും ഇവ പൊലീസിന് കൈമാറിയെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാഡ്ചിറോളിയില്‍ 39 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഭീഷണിക്കത്ത് വന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഫഡ്‌നാവിസിനും കുടുംബത്തിനും എതിരായാണ് ഭീഷണി.
ALSO READ: ‘രാഷ്ട്രീയ ഇസ്‌ലാം’; ഓസ്ട്രിയയില്‍ പള്ളികള്‍ അടച്ചുപൂട്ടി ഇമാമുമാരെ പുറത്താക്കുന്നു
കത്ത് ലഭിച്ചതായി ഫഡ്‌നാവിസും സ്ഥിരീകരിച്ചു. എന്നാല്‍ ഈയവസരത്തില്‍ കൂടുതലായൊന്നും പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ വനാന്തരങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഫഡ്‌നാവിസിന്റെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്തെന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.