പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയിട്ടുണ്ട്, അത് അംഗീകരിക്കുന്നതിന് നാണക്കേട് തോന്നുന്നില്ല; ഇത് എന്റെ ജീവിതമാണ് ; വിമര്‍ശകര്‍ക്ക് മറുപടിയുമായി ശ്രുതിഹാസന്‍
indian cinema
പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയിട്ടുണ്ട്, അത് അംഗീകരിക്കുന്നതിന് നാണക്കേട് തോന്നുന്നില്ല; ഇത് എന്റെ ജീവിതമാണ് ; വിമര്‍ശകര്‍ക്ക് മറുപടിയുമായി ശ്രുതിഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th February 2020, 10:15 pm

ചെന്നൈ: പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി നടിയും ഗായകിയുമായ ശ്രുതി ഹാസന്‍.

താന്‍ പ്ലാസ്റ്റിക് സര്‍ജറിക് വിധേയയാട്ടുണ്ടെന്നും അത് അംഗീകരിക്കുന്നതില്‍ നാണക്കേട് കാണിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഇത് തന്റെ ജീവിതമാണെന്നും അത് എങ്ങനെ ജീവിക്കണമെന്ന് സ്വയം തിരഞ്ഞെടുക്കുന്നതാണെന്നും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഞാന്‍ ഇങ്ങനെയാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. നമ്മളായി തന്നെ ജീവിക്കാനും ശരീരത്തിലും മനസിലും വരുന്ന മാറ്റങ്ങളെ അംഗീകരിക്കുന്നതിനും കഴിയുക എന്നതാണ് സ്വയം ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യമെന്നും താരം പറഞ്ഞു.

മറ്റുള്ളവരുടെ അഭിപ്രായം കേട്ട് വിഷമിച്ചിരിക്കുകയല്ല എന്റെ രീതി. പക്ഷേ അവള്‍ തടിച്ചത് കണ്ടില്ലേ? മെലിഞ്ഞത് കണ്ടില്ലേ തുടങ്ങിയ കമന്റുകള്‍ തുടര്‍ച്ചയായി വരുന്നത് കണ്ടില്ലെന്ന് ഒഴിവാക്കാനാവില്ലെന്നും ശ്രുതി പറയുന്നു.

ഇങ്ങനെ ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാല്‍ മനസ്സിന്റെയും മാറ്റങ്ങളും ചലനങ്ങളും അംഗീകരിക്കാന്‍ പഠിക്കുക എന്നതാണെന്നും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

DoolNews Video