ഇടുക്കി: ചരിത്ര ബോധമില്ലാത്ത വിഡ്ഢികളാണ് ഇടമലക്കുടുയില്‍ ഉള്ളതെന്ന് എം.എം. മണി. ഇടമലക്കുടി പഞ്ചായത്ത് തോല്‍വിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് സി.പി.ഐ.എമ്മാണ്. അവിടെ ഇപ്പോള്‍ ബി.ജെ.പിയാണ് അധികാരത്തില്‍ വന്നിരിക്കുന്നത്.
ചരിത്ര ബോധമില്ലാത്ത വിഡ്ഢികളാണ്. എത്ര കോടി രൂപ മുടക്കിയാണ് അവിടെ വൈദ്യുതി എത്തിച്ചതെന്ന് അറിയാമോ. ഇനി അവര് (ബി.ജെ.പി ) വന്നങ്ങ് നന്നാക്കട്ടെ എന്ന് എം.എം. മണി പറഞ്ഞു.
ആദ്യഘട്ടത്തില്‍ വളരെ ചുരുങ്ങിയ വോട്ട് മാത്രം ലഭിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കിയതെന്ന് എം.എം. മണി പറഞ്ഞു.
വളരെ മോശമല്ലാത്ത പ്രകടനമാണ് ഇടമലക്കുടിയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ എം.എം. മണി വംശീയഅധിക്ഷേപം നടത്തുകയാണെന്ന തരത്തില്‍ വിവാദങ്ങളുയരുന്നുണ്ട്. ഇടമലക്കുടിയിലെ ഭൂരിഭാഗം വരുന്ന ആദിവാസികളെയാണ് എം.എം. മണി വിഢികളെന്ന് വിളിച്ചതെന്ന തരത്തിലാണ് വിവാദമുയരുന്നത്.
അതേസമയം, ഇടുക്കിയിലെ ഇടമലക്കുടി പഞ്ചായത്തിലെ 9ാം വാര്‍ഡില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ചിന്താമണി ഒറ്റവോട്ടിനാണ് വിജയിച്ചത്. സി.പി.ഐ.എം സ്ഥാനാര്‍ഥി ശ്രീദേവി രാജമുത്തുവിനെയാണ് തോല്‍പ്പിച്ചത്.
സി.പി.ഐ.എമ്മിലെ ഉത്തമ ചിന്നസ്വാമിയുടെ മരണത്തോടെയാണ് ഇടമലക്കുടിയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.