ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ ഒരാളുടെ വൈറസ് വകഭേദം തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്.
ഇത് ഒമിക്രോണ്‍ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ ഇപ്പോള്‍ കഴിയില്ലെന്നും സംഭവത്തില്‍ വൈറസിനെ തിരിച്ചറിയുന്നതിനായി ഐ.സി.എം.ആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടിയെന്നും കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി കെ.സുധാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഇതുവരെ തിരിച്ചറിയാത്ത വകഭേദമാണിതെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.