സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വലിച്ചെറിയുന്ന രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകന്‍ സെല്‍ഫിയെടുക്കാന്‍ വരുമ്പോള്‍ ആദ്യം കൂടെ പോസ് ചെയ്യുന്ന രണ്‍ബീറിനെയാണ് വീഡിയിയോയില്‍ കാണുന്നത്.
എന്നാല്‍ ഫോണില്‍ തുടര്‍ച്ചയായി ഫോട്ടോ എടുക്കുന്ന ആരാധകന്റെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങുന്ന രണ്‍ബീര്‍ ദേഷ്യത്തോടെ പുറകിലേക്ക് വലിച്ചെറിയുന്നതായാണ് തുടര്‍ന്ന് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
16 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുകയും #AngryRanbirKapoor എന്ന ഹാഷ്ടാഗിനൊപ്പം ട്വിറ്ററില്‍ നിരവധി ഔദ്യോഗിക ഹാന്‍ഡിലുകള്‍ പങ്കിടുകയും ചെയ്തു. പലരും അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫോണിന്റെ പ്രൊമോഷണല്‍ വീഡിയോയാണ് ഇതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോഴിതാ, വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്. അവരുടെ ട്വീറ്റ് അനുസരിച്ച്, ഇത് കമ്പനിയുടെ മാര്‍ക്കറ്റിങ് തന്ത്രമായിരുന്നു.
What just happened here!? 🤔#RanbirKapoor #Viral pic.twitter.com/oHjJdSINfP
— Trendulkar (@Trendulkar) January 27, 2023
ഫോണ്‍ പുറകിലേക്ക് വലിച്ചെറിഞ്ഞ് പുതിയ ഫോണ്‍ കൊടുക്കുന്നതും ചിരിച്ചു കൊണ്ട് പുതിയ ഫോണില്‍ ഫോട്ടോയെടുക്കാന്‍ ആരാധകനൊപ്പം നില്‍ക്കുന്ന രണ്‍ബീറിനെയുമാണ് പുതിയ വീഡിയോയില്‍ കാണുന്നത്.
Here’s the full video..as said it’s the OPPO promotional to show his real life attitude towards his fans..No one greets their fans like Ranbir does.#RanbirKapoor #AStepAbove #angryranbirkapoorpic.twitter.com/vRcAiHUbb4
— souvIK. (@_xsouvIK) January 28, 2023
ഒരു ഉത്പന്നത്തെ വില്‍ക്കുന്നതിന് ഇത്തരം പ്രൊമോഷണല്‍ രീതികള്‍ ഉപയോഗിക്കരുതെന്നാണ് ചിലര്‍ പുതിയ വീഡിയോയുടെ താഴെ കമന്റ് ചെയ്യുന്നത്. വളരെ മോശം മാര്‍ക്കറ്റിങ് രീതിയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഏറ്റവും ജനപ്രിയ നടന്മാരില്‍ ഒരാളാണ് രണ്‍ബീര്‍, സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകര്‍ അദ്ദേഹത്തിനുണ്ട്. നടന് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇല്ലെങ്കിലും തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്ന ആരാധക പേജുകള്‍ ഉണ്ട്.
content highlight: The truth behind Ranbir Kapoor’s angry video has been revealed by smartphone company Oppo