സര്‍ക്കാരിന് പുറത്തുള്ള ചിലര്‍ സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതായി ഗവര്‍ണര്‍ ആരോപിച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും ഫോണ്‍ പൊലീസ് ചോര്‍ത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടേയും മാര്‍ഗ നിര്‍ദേശങ്ങളുടേയും നഗ്നമായ ലംഘനമാണ്.
അതുപോലെ തന്നെ നിയമസഭയിലെ ഒരു എം.എല്‍.എ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ സംഭാഷണം ചോര്‍ത്തിയത് ഗുരുതരമായ കുറ്റമാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ ചില വ്യക്തികള്‍ അനധികൃതമായി സര്‍ക്കാരിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: The Governor has asked for an investigation into the phone hacking