സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ തുടര്‍ച്ചയായ രണ്ടാം മത്സരവും വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കറ്റാലന്‍മാര്‍ പരാജയപ്പെടുത്തിയത്.
ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കോമ്പനീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി യുവതാരം ലാമിനെ യമാല്‍ ഒരു ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലായിരുന്നു താരം ആദ്യ ഗോള്‍ നേടിയത്.
Job done. pic.twitter.com/YOLL2u6eeN
— FC Barcelona (@FCBarcelona) August 24, 2024
മത്സരശേഷം ലാമിന്‍ യമാലിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് അത്‌ലറ്റികോ ബില്‍ബാവോ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ. യമാല്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പോലെയാണെന്നാണ് വാല്‍വെര്‍ദെ പറഞ്ഞത്. സ്‌പോര്‍ട്ടിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാമിന്‍ യമാല്‍ കളിക്കളത്തില്‍ ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ല. അവന്‍ മെസിയെ പോലെയാണ് . അവന്‍ ഗ്രൗണ്ടില്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് തടയാന്‍ കഴിയില്ല,’ അത്‌ലറ്റികോ ബില്‍ബാവോ പരിശീലകന്‍ പറഞ്ഞു.
You mean boy pic.twitter.com/ePMtVshLQH
— FC Barcelona (@FCBarcelona) August 24, 2024
ലാമിന്‍ യമാല്‍ ഇതിനോടകം തന്നെ ഫുട്‌ബോളില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്‌പെയ്‌നിനെ തങ്ങളുടെ നാലാമത്തെ യൂറോപ്യന്‍ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു യമാല്‍ നടത്തിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം മത്സരത്തില്‍ യമാലിന്റെ ഗോളിന്റെ ലീഡില്‍ മുന്നിലെത്തിയ ബാഴ്‌സക്കെതിരെ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഒലിഹാന്‍ സാന്‍സെറ്റ് സന്ദര്‍ശകരെ മത്സരത്തിൽ ഒപ്പമെത്തിക്കുകയായിരുന്നു.
ഒടുവില്‍ രണ്ടാം പകുതിയില്‍ 75ാം മിനിട്ടില്‍ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിയിലൂടെ കറ്റാലന്‍മാര്‍ വിജയഗോള്‍ നേടുകയായിരുന്നു.
നിലവില്‍ രണ്ടു മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹാന്‍സി ഫ്‌ലിക്കും കൂട്ടരും. ഓഗസ്റ്റ് 28ന് റയോ വല്ലേക്കാനോക്കെതിരെയാണ് ബാഴ്‌സയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ വല്ലേക്കാസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: The Athletico Bilbao coach says Lamine Yamal like Lionel Messi