തീവ്രവാദികള്‍ക്ക് കാനഡ ഇടം നല്‍കുന്നു: എസ്. ജയശങ്കര്‍
national news
തീവ്രവാദികള്‍ക്ക് കാനഡ ഇടം നല്‍കുന്നു: എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th September 2023, 10:35 pm

ന്യൂദല്‍ഹി: തീവ്രവാദികളോട് കാനഡയ്ക്ക് അനുകൂല മനോഭാവമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോകുമ്പോള്‍ സുരക്ഷിതരല്ലെന്നും വിസ സേവനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള സാഹചര്യം അതാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, വിഘടനവാദം, അക്രമം, ഭീകരവാദം എന്നിവ കാനഡയില്‍ അനുവദനീയമാണെന്നും അത്തരക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കാനഡ ഇടം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണം ചര്‍ച്ചയായില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ചയായെങ്കിലും നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ യാതൊു ചര്‍ച്ചയും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ജയശങ്കര്‍ യു.എസില്‍ എത്തിയത്.

Content Highlights: Terrorists given space in Canada due to political compulsion