Film News
വെള്ളക്കയുടെ പേരില്‍ കോടതി കയറിയ കേസ്; സൗദി വെള്ളക്ക ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 28, 11:52 am
Thursday, 28th April 2022, 5:22 pm

2021 സൂപ്പര്‍ ഹിറ്റായി മാറിയ ഓപ്പറേഷന്‍ ജാവ ടീം വീണ്ടും ഒന്നിക്കുന്ന സൗദി വെള്ളക്കയുടെ ടീസര്‍ പുറത്ത്. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തിന്മേല്‍ കോടതിയില്‍ നടക്കുന്ന കേസാണ് ടീസറില്‍ കാണിക്കുന്നത്.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബിനു പപ്പുവും ലുക് മാനും ഒരു ബൈക്കില്‍ ഇരിക്കുന്ന ചിത്രമുള്ള പോസ്റ്ററും പുറത്ത് വന്നിരുന്നു.

May be an image of 6 people, people standing and text

ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് സന്ദീപ് സേനന്‍.

ഓപ്പറേഷന്‍ ജാവയിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിലും പ്രധാന വേഷങ്ങളിലെത്തുന്നത്. ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു, സുധി കോപ്പ, ദേവി വര്‍മ്മ, ശ്രിന്ദ, ഗോകുലന്‍, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശരണ്‍ വേലായുധനാണ് ക്യാമറ. പാലി ഫ്രാന്‍സിസാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ചിത്രത്തിന്റെ ആര്‍ട്ടും കൈകാര്യം ചെയ്യുന്നു.

Content Highlight: teaser of saudi vellakka from the team of operation java