ICC WORLD CUP 2019
വാര്‍ത്ത സമ്മേളനത്തിന് അയച്ചത് നെറ്റ്‌സില്‍ പന്തെറിയുന്ന ബൗളര്‍മാരെ; ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2019 Jun 04, 07:59 am
Tuesday, 4th June 2019, 1:29 pm

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വാര്‍ത്താ സമ്മേളനത്തിനായി നെറ്റ്‌സില്‍ പന്തെറിയുന്ന താരങ്ങളെ അയച്ചതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ പ്രസ്മീറ്റ് ബഹിഷ്‌ക്കരിച്ചു.

ഖലീല്‍ അഹ്മദ്, അവേഷ് ഖാന്‍, ദീപക് ചഹാര്‍ എന്നിവരെയാണ് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അധികൃതര്‍ അയച്ചത്. ഇതില്‍ ചഹാറിനെയും അവേഷിനെയും നാട്ടിലേക്ക് തിരിച്ചയക്കാനിരിക്കെയാണ് വാര്‍ത്താ സമ്മേളനത്തിന് അയച്ചത്.

ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന്റെ തലേന്ന് കോഹ്‌ലി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ രവി ശാസ്ത്രിയോ ഒരു സീനിയര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അതേസമയം ടീമിന്റെ ലോകകപ്പ് ക്യാംപെയ്ന്‍ ഇതുവരെ തുടങ്ങിയില്ലെന്ന കാരണം കൊണ്ടാണ് താരങ്ങളൊന്നും വാര്‍ത്താ സമ്മേളനത്തിന് എത്താതിരുന്നതെന്ന് ഇന്ത്യന്‍ ടീം മീഡിയാ മാനേജര്‍ പറഞ്ഞു.