എഴുന്നേറ്റ് നില്‍ക്കാന്‍ ദേശീയഗാനമല്ലെന്ന് അന്ന് കോടതി; 'തമിഴ് തായ് വാഴ്ത്തി'നെ സംസ്ഥാന ഗാനമാക്കി സ്റ്റാലിന്‍
ചെന്നൈ: ‘തമിഴ് തായ് വാഴ്ത്ത്’ ഗാനത്തെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെയും എല്ലാ പൊതുപരിപാടികളിലും ‘തമിഴ് തായ് വാഴ്ത്ത്’ ഗാനം ആലപിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവര്‍ ഒഴികെയുള്ളവരെല്ലാം എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
‘തമിഴ് തായ് വാഴ്ത്ത്’ ഒരു പ്രാര്‍ത്ഥനാ ഗാനം മാത്രമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാട്ടുപാടുമ്പോള്‍ നില്‍ക്കണമെന്ന എക്സിക്യൂട്ടീവ് ഉത്തരവില്ലെന്നാണ് കോടതി പറഞ്ഞത്. ‘തമിഴ് തായ് വാഴ്ത്ത്’ ദേശീയഗാനമല്ലെന്നും അതിനാല്‍ അത് ആലപിക്കുമ്പോള്‍ എല്ലാവരും നില്‍ക്കേണ്ടതില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.
‘തമിഴ് തായ് വാഴ്ത്ത്’ ഒരു പ്രാര്‍ത്ഥനാ ഗാനം മാത്രമാണെന്ന മദ്രാസ് ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ പാട്ടുപാടുമ്പോള്‍ നില്‍ക്കണമെന്ന എക്സിക്യൂട്ടീവ് ഉത്തരവില്ലെന്നാണ് കോടതി പറഞ്ഞത്. ‘തമിഴ് തായ് വാഴ്ത്ത്’ ദേശീയഗാനമല്ലെന്നും അതിനാല്‍ അത് ആലപിക്കുമ്പോള്‍ എല്ലാവരും നില്‍ക്കുന്ന ഭാവത്തില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വിധിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ പരിപാടികളുടെ അവിഭാജ്യ ഘടകമായ ‘തമിഴ് തായ് വാഴ്ത്ത്’ പരിശീലനം ലഭിച്ച ഗായകര്‍ തന്നെ പാടണമെന്ന് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച നോട്ടീസും ഇറക്കിയിരുന്നു.
ഗാനം ആലപിക്കേണ്ടത് ഗായകരാണെന്നും ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗാനം വെയ്ക്കേണ്ടതില്ലെന്നുമായിരുന്നു അറിയിപ്പ്.
മാമോന്‍മണിയം സുന്ദരം പിള്ള രചിച്ച ഗാനം എല്ലാ സര്‍ക്കാര്‍ പരിപാടികളിലും ആലപിക്കണമെന്നാണ് തമിഴ് വികസന വകുപ്പ് അറിയിച്ചത്.
പാട്ട് പരിശീലനം ലഭിച്ച ഗായകര്‍ പാടണമെന്നും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: ‘Tamil Thai Vazhthu’ Declared State Anthem, Mandatory to Stand During Song