മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പം ചേര്‍ന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കണങ്കാലിന് പരിക്കേറ്റ സൂര്യകുമാര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഇതിനുശേഷം ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ താരം ചികിത്സയിലായിരുന്നു. ഇതിന് പിന്നാലെ താരത്തിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു.
സൂര്യകുമാര്‍ യാദവ് ഇല്ലാതെ ഇറങ്ങിയ മുംബൈയുടെ ഐ.പി.എല്ലിലെ ഈ സീസണിലെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് റണ്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 31 റണ്‍സിനും രാജസ്ഥാന്‍ റോയല്‍സിനോട് ആറ് വിക്കറ്റുകള്‍ക്കും ആണ് മുംബൈ പരാജയപ്പെട്ടത്.
സൂപ്പര്‍താരത്തിന്റെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വലിയ രീതിയിലുള്ള ആവേശമാണ് കാണിക്കുന്നത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ സൂപ്പര്‍താരത്തിന്റെ വരവോടെ മുംബൈ വിജയ വഴിയില്‍ തിരിച്ചെത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം സൂര്യകുമാര്‍ യാദവ് അവസാനമായി ഒരു മത്സരം കളിക്കുന്നത് കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്കയില്‍ നടന്ന പരമ്പരയിലാണ്. സൗത്ത് ആഫ്രിക്കെതിരെയുള്ള അവസാനം ടി-20 മത്സരത്തില്‍ സെഞ്ച്വറി നേടി കൊണ്ടായിരുന്നു താരം തകര്‍പ്പന്‍ പ്രകടനം നടത്തിയത്. ആ മത്സരത്തിലാണ് സൂര്യകുമാറിന് പരിക്കേറ്റത്.
കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 605 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. 43.21 ശരാശയിലാണ് താരം ബാറ്റ് വീശിയത്.
പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് നിരാശജനകമായ പ്രകടനമാണ് നടത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ വരവോടുകൂടി ടീം ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Suryakumar Yadav back to Mumbai Indians squad